KeralaLatest News

ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്കെതിരെ അന്വേഷണം വേണം : ബിജു രമേശ്

തിരുവനന്തപുരം:    ബാര്‍ കോഴക്കേസില്‍ പണം നല്‍കിയ ബാറുടമകള്‍ക്കെതിരെ പുനരന്വേഷണം വേണമെന്ന് ബിജു രമേശ്.   കെഎം മാണിക്കെതിരെ തുടരന്വേഷണം നടത്താനുള്ള അനുമതി വേണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നല്‍കിയ അപേക്ഷയിലാണ് ബിജു രമേശ് ബാറുടമകള്‍ക്കെതിരെയും തുടരന്വേഷണം വേണമെന്ന ആവശ്യം വ്യക്തമാക്കിയത് .

കെ . എം മാണിക്കെതിരെ കഴിഞ്ഞമാസമാണ് തുടരന്വേഷണത്തിനായി വിജിലന്‍സ് കോടതി ഉത്തരവിട്ടത് . മാണിക്ക് പണം കൈമാറിയത് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളായ രാജ് കുമാര്‍ ഉണ്ണിയും കൃഷ്ണദാസുമാണ് എന്ന് വ്യക്തമെങ്കിലും ഇവര്‍ക്കെതിരെ അന്വേഷണമൊന്നും കണ്ടില്ലെന്നും പ്രതിപട്ടികയില്‍ ചേര്‍ത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു

shortlink

Related Articles

Post Your Comments


Back to top button