Jobs & VacanciesLatest News

ഗസ്റ്റ് ലക്ചറര്‍ ഒഴിവ് : വാക് ഇന്‍ ഇന്റര്‍വ്യൂ

പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. വിഷയത്തില്‍ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 16ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2343395, 2349232.

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മ്യൂസിക്, ഫിസിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് അധ്യാപകന്റെ ഇന്റര്‍വ്യൂ 16ന് രാവിലെ 11നും മ്യൂസിക് അധ്യാപകനുള്ള ഇന്റര്‍വ്യൂ 17ന് രാവിലെ 10നും നടക്കും. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതിയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം എത്തണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button