Latest NewsSpirituality

ബാംഗ്ളൂർ ആശ്രമത്തിൽ യുവനേതൃത്വപരിശീലനം: മലയാളികൾക്ക് പ്രവേശനത്തിൽ മുൻഗണന

ബംഗളൂരു•സാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന യുവനേതൃത്വപരിശീലനപദ്ധതിഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഒക്ടോബർ 22 മുതൽ ബാംഗ്ലുരിലെ ആർട് ഓഫ് ലിവിംഗ് ആശ്രമത്തിൽ ആരംഭിക്കും .കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി പരമാവധി മികച്ചവരാകണമെന്ന അഗാധമായ ആഗ്രമുള്ള ,സേവനസന്നദ്ധതയുള്ളവർക്ക് മാത്രമായാണ് ഈ പരിശീലനം.

‘സോഷ്യൽമീഡിയ , സൗഹൃദങ്ങൾ ,മാതാപിതാക്കൾ ,പഠനം , തൊഴിലവസരങ്ങൾ തുടങ്ങിയ
പരിമിതമായ ലോകത്ത് ചുറ്റിക്കറങ്ങുന്ന യുവതീയുവാക്കളെ സമ്മർദ്ദത്തിന്റെയും
പിരിമുറുക്കത്തിൻറെയും പിടിയിൽനിന്നും രക്ഷപ്പെടാനുതകുംവിധം ഗുരുദേവ് ശ്രീശ്രീരവിശങ്കർജി പ്രത്യേകം ചിട്ടപ്പെടുത്തിയതാണ് ഈ പരീശീലനപദ്ധതി.

സ്വന്തം ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലുംമാറ്റം സൃഷ്ട്ടിക്കുന്നതോടൊപ്പം ഉയർന്ന

സാമൂഹികബോധവും പഠനനിലവാരവും കൈവരിക്കാൻ യുവതീയുവാക്കളെ പ്രേരിപ്പിക്കുന്ന ഈ വിദഗ്ധ പരിശീലനത്തിൽ 18 വയസ്സ് തികഞ്ഞവർക്കു മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

ആത്മീയതയും ആധുനികതയും സംയോജിപ്പിച്ച്, ലക്ഷ്യബോധവും ആനന്ദവും ആത്മവിശ്വാസവും നിറഞ്ഞ ഒരു ജീവിതം സൃഷ്ടിക്കാൻ യുവതിയുവാക്കളെ ഈ യുവ നേതൃത്വ പരിശീനം ഏറെ സഹായിക്കുന്നു .

യോഗ, സു ദർശന ക്രിയ തുടങ്ങിയവക്കൊപ്പം ശക്തവും കഠിനവും പരിവർത്തനപരവുമായ നിരവധി പ്രക്രിയകളും ,അഗാധമായ ആത്മീയ ജ്ഞാനവും വഴി വ്യക്തിപരമായ തടസ്സങ്ങളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ആന്തരികമായ ശക്തിയും സ്ഥിരതയും ഈ പരിശീലനത്തിലൂടെ കൈവരിക്കാനാവുമെന്നും ശ്രീശ്രീരവിശങ്കർജി സാക്ഷ്യപ്പെടുത്തുന്നു. പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രം .വിവരങ്ങൾക്ക് 8157096155 ,8129681993

Tags

Post Your Comments

Related Articles


Back to top button
Close
Close