Latest NewsMobile Phone

കാത്തിരിപ്പ് ഇനി വേണ്ട ഐഫോണ്‍ എക്‌സ് ആര്‍ ഇന്ത്യൻ വിപണിയിലേക്ക് ; പ്രീ ബുക്കിങ് ആരംഭിച്ചു

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

കാത്തിരിപ്പ് ഇനി വേണ്ട ഐഫോണ്‍ എക്‌സ് ആറിന്റെ വില്പന ഇന്ത്യയിൽ ഒക്ടോബര്‍ 26 മുതല്‍. പ്രീ ബുക്കിങ് ആരംഭിച്ച ഫോണിന് 76,900 രൂപ വില പ്രതീക്ഷിക്കാം. 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 81,900 രൂപയും 256 ജിബി വാരിയന്റിന് 91,900 രൂപയുമാണ് വില. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേടിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.

Iphone XR

1792×828 പിക്‌സല്‍ റെസൊല്യൂഷനില്‍ 6.1 ഇഞ്ച് റെറ്റിന എല്‍സിഡി ഡിസ്‌പ്ലേ,12 എംപി സിംഗിള്‍ ക്യാമറ ബാക്ക് വശത്തും 7 എംപി ട്രൂ ഡെപ്ത് ക്യാമറ ഫ്രണ്ടിലും, ഡ്യുവല്‍ സിം സൗകര്യം ഫേസ് ഐഡന്റിഫിക്കേഷന്‍ ഫീച്ചർ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ബ്ലാക്ക്, വൈറ്റ്, ബ്ലു, കോറല്‍, യെല്ലോ, റെഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button