Latest NewsMobile PhoneTechnology

ഡ്യുവല്‍ സെല്‍ഫി ക്യാമറയുടെ മികവില്‍ ലെനോവോ എസ്5 പ്രോ

സെല്‍ഫി ക്യാമറയുടെ മികവില്‍ തിളങ്ങാന്‍ പോകുന്ന ലെനോവോ എസ്5 പ്രോ ചൈനയില്‍ അവതരിപ്പിച്ചു. 13,700 രൂപയാണ് ഫോണിന് വില വരുന്നത്. ഒക്ടോബര്‍ 23 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പയാരംഭിക്കും. 2246×1080 പിക്‌സല്‍, 18:7:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 636 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ്.

6 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

ബാക്ക് വശത്ത് 20 എംപി 12 എംപി ക്യാമറയും ഫ്രണ്ടില്‍ 20 എംപി 8 എംപി ക്യാമറകളുമാണ് ഉള്ളത്. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3,500 എംഎഎച്ചാണ് ബാറ്ററി. ബ്ലു, ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close