Latest NewsIndia

കടന്നുകയറ്റം സ്ഥിരമാകുമ്പോള്‍; ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍. രണ്ട് ചൈനീസ് ഹെലികോപ്റ്ററുകളാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പത്തു മിനിട്ടു നേരം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ട് പറന്നു. ടിബറ്റന്‍ മേഖലയില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം അരുണാചല്‍ പ്രദേശിലെ ഡിബാങ്ക് വാലിയിലാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button