Latest NewsJobs & Vacancies

നവാഗതരുടെ ശമ്പളം വർധിപ്പിച്ച് വിപ്രോ

ചെന്നൈ: പുതിയതായി വിപ്രോയില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ച് വിപ്രോ. ഇതോടെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി നിയമനം ലഭിച്ചവർക്ക് ശരാശരി 3.2 ലക്ഷം രൂപയായിരുന്ന വാര്‍ഷിക ശമ്പളം 3.5 ലക്ഷം രൂപയായി ഉയര്‍ന്നു.

വിപ്രോ പ്രധാനമായും മൂന്ന് തലത്തിലാണ് ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ഇവയില്‍ ഐ ഐ ടി പോലെയുളള സ്റ്റാര്‍ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന തുടക്കക്കാര്‍ക്കാണ് ശരാശരി വാര്‍ഷിക ശമ്പളം 12 ലക്ഷം രൂപയാണ്.വരുന്ന വര്‍ഷം മുതല്‍ ദേശീയ ടാലന്‍റ് ടെസ്റ്റ് വഴി തെരഞ്ഞെടുപ്പ് വിപുലീകരിക്കാനും വിപ്രോയ്ക്ക് ആലോചനയുണ്ട്. കൂടാതെ മുന്‍ വര്‍ഷത്തെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം നിയമനങ്ങളില്‍ വര്‍ദ്ധനയുണ്ടാകുമെന്നും വിപ്രോ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറും പ്രസിഡന്‍റുമായ സുറാബ് ഗോവില്‍ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close