Latest NewsIndia

ജഗന്‍മോഹന്‍ റെഡ്ഡിക്ക് നേരെ ആക്രമണം; കൈയ്ക്ക് കുത്തേറ്റു

വിശാഖപട്ടണം: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വെച്ച് അക്കരമി അദ്ദേഹത്തിന് കുത്തേല്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടതു കൈയില്‍ അക്രമി കത്തിവെച്ച് കുത്തുകയായിരുന്നു. കയ്യിലേറ്റ പരിക്ക് ഗുരുതരമല്ല. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

പാര്‍ട്ടി അനുയായി എന്ന വ്യാജേന അടുത്തെത്തിയ വ്യക്തിയാണ് ജഗനെ കുത്തിയത്. ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡി. ഒരു സെല്‍ഫി എടുക്കാനെന്ന വ്യാജേനയാണ് അക്രമി ജഗന്റെ അടുത്തെത്തിയത്. ഈ സമയം ഇടതുകൈയ്യില്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. രക്തമൊലിച്ചുനില്‍ക്കുന്ന ജഗന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button