Latest NewsKerala

ശബരിമല: വിശ്വാസികളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് ഉമ്മന്‍ചാണ്ടി

നിസ്സാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്

കൊച്ചി: ശബരിമലയില്‍ഡ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. അതേസമയം വിശ്വാസികളെ അറസ്‌റ് ചെയ്യാമെന്നു കരുതിയാല്‍ കോണ്‍ഗ്രസ് അതിനെതിരെ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

നിസ്സാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്. കേരള സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ സംബന്ധിച്ച് അമിത് ഷാ പറയുമെന്നാണ് കരുതിയത്. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുകയാണ് അമിത് ഷാ ചെയ്തത്. അമിത് ഷായുടെ സര്‍ക്കാരിനെ താഴെയിറക്കുമെന്ന പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ തനിക്കെതിരെയുയര്‍ന്ന് ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. ഇതിനെ രാഷ്ട്രീയമായല്ല നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close