IndiaLatest News

അയോധ്യ രാമന്റെ മണ്ണ് , രാമ ക്ഷേത്രം നിർമ്മിച്ചേ പറ്റൂ ; മുലായം സിംഗിന്റെ മരുമകൾ

താൻ ശ്രീരാമദേവനൊപ്പമാണ്, അയോധ്യഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യത്തോട് താൻ പൂർണ്ണമായും യോജിക്കുന്നു.

ലക്നൗ : അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗിന്റെ മരുമകൾ അപർണാ യാദവ്. താൻ ശ്രീരാമദേവനൊപ്പമാണ്, അയോധ്യഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യത്തോട് താൻ പൂർണ്ണമായും യോജിക്കുന്നു. മുലായം സിംഗിന്റെ രണ്ടാമത്തെ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. ബരാബാങ്കിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അപർണ.

തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്റോന്മെന്റ് സീറ്റിൽ ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയോടാണ് അപർണ പരാജയപ്പെട്ടത്. 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റീത്ത അപർണയെ പരാജയപ്പെടുത്തിയത്.തന്നെ പരാജയപ്പെടുത്താൻ ഭർതൃസഹോദരനായ അഖിലേഷ് യാദവ് ശ്രമിച്ചതായി അപർണ ആരോപിച്ചിരുന്നു.2019 ജനുവരിയിലാണ് സുപ്രീം കോടതി ഇനി അയോദ്ധ്യ കേസ് പരിഗണിക്കുക.

Tags

Post Your Comments


Back to top button
Close
Close