KeralaLatest NewsIndia

തൃക്കാഞ്ഞിരപുരം മഹാദേവര്‍ ക്ഷേത്രത്തില്‍ അക്രമികൾ പ്രതിഷ്ഠ ഇളക്കി മാറ്റി സിഎഫ് വിളക്ക് സ്ഥാപിച്ചു

നാഗര്‍ പ്രതിമ പീഠത്തില്‍ നിന്ന് ഇളക്കി മാറ്റുകയും സമീപത്തു വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു

കാട്ടാക്കട: ക്ഷേത്രങ്ങള്‍ക്ക് നേരെ കൈയ്യേറ്റശ്രമം തുടരുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ തൃക്കാഞ്ഞിരപുരം മഹാദേവര്‍ ക്ഷേത്രത്തിലെ നാഗര്‍ പ്രതിഷ്ഠ ഇളക്കി മാറ്റി സിഎഫ് വിളക്ക് അക്രമികള്‍ സ്ഥാപിച്ചു. ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നാഗര്‍ പ്രതിമ പീഠത്തില്‍ നിന്ന് ഇളക്കി മാറ്റുകയും സമീപത്തു വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു ക്ഷേത്രത്തിന്റെ കമ്മിറ്റി ഓഫിസില്‍ സൂക്ഷിച്ചിരുന്ന പൂജാ സാധനങ്ങള്‍ വലിച്ചെറിയപ്പെടുകയും ക്ഷേത്രത്തിലെ പിന്‍വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു..

ക്ഷേത്രത്തിലെ പ്രധാന വാതില്‍ കുത്തിപ്പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു എങ്കിലും ആ ശ്രമം വിഫലമാകുകയായിരുന്നു .സമീപത്തെ സിസിടിവി ദൃശ്യത്തില്‍ ക്ഷേത്ര സമീപത്ത് പുലര്‍ച്ചെ ഒരു വെള്ള കാര്‍ വരികയും രണ്ടുപേര്‍ ഇറങ്ങി ക്ഷേത്ര കോംപൗണ്ടിലേക്കു പോകുന്നതായും കാണപ്പെട്ടു .എന്നാല്‍ രാവിലെ അഞ്ചരയോടെ വീണ്ടും ഒരു വെള്ളക്കാര്‍ വന്നതായി സമീപവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button