Latest NewsWeird

അയല്‍വാസിയായ യുവതിയുമായുള്ള ഭര്‍ത്താവിന്റെ അവിഹിതബന്ധം ഭാര്യ കണ്ടെത്തി: പിന്നീട് സംഭവിച്ചത്

സ്വന്തം ഭർത്താവ് ചതിക്കുന്നത് ഏത് ഭാര്യക്കാണ് സഹിക്കാൻ കഴിയുക. ഭർത്താവിനെ സ്നേഹിക്കുന്ന ഏത് സ്ത്രീയ്ക്കും അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. എന്നാൽ ഗർഭിണിയായിരിക്കെ തന്നെ ചതിച്ച് മകളുടെ ടീച്ചറുമായി ജീവിതം ആരംഭിച്ച ഭർത്താവിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഒരു യുവതി.

മൂത്ത മകളുടെ സ്‌കൂളിലെ അധ്യാപികയുമായി തന്റെ ഭർത്താവിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു എന്ന് യുവതി വേദനയോടെ ഓർക്കുന്നു. രണ്ടാമത് ഗർഭിണിയായ യുവതി മകൾ മെലഡിയോടും ഭർത്താവ് നാഥിനോടും ഒപ്പം സന്തോഷവതിയായിരുന്നു. പിന്നെ എന്തുകൊണ്ട് ചതിക്കപ്പെട്ടു എന്ന യുവതിക്കറിയില്ല. മകൾ മെലഡിയെ സ്‌കൂളിൽ ചേർത്ത് അധികമാകും മുൻപേ ‘ഇപ്പോഴത്തെ അധ്യാപികമാര്‍ പഴയകാലത്തെ അധ്യാപികമാരെ പോലെയല്ല’ എന്ന ഭർത്താവ് നാഥിന്റെ ഒരു കമന്റാണ് യുവതിയില്‍ ആദ്യം സംശയം ഉണ്ടാക്കിയത്.

പിന്നീട് എല്ലാ ദിവസങ്ങളിലും മകളെ സ്‌കൂളില്‍ കൊണ്ടുപോകുവാനും കൊണ്ടുവരാനും നാഥന്‍ പതിവില്ലാതെ ഉത്സാഹവും താല്പര്യവും കാണിച്ചു തുടങ്ങിയതോടെ യുവതിയുടെ സംശയവും വര്‍ദ്ധിച്ചു. പോകെ പോകെ ഭര്‍ത്താവിന്റെ ജോലി സമയവും തീരുന്നതും സ്‌കൂള്‍ വിടുന്ന സമയത്തായി. അതും കൂടാതെ ഒരിക്കൽ ഭര്‍ത്താവിന് അധ്യാപിക ക്ലാരിസ അയച്ച ഒരു ഇ മെയില്‍ സന്ദേശം യുവതി കാണുകയുണ്ടായി. വളരെ അടുപ്പമുള്ളവർ സംസാരിക്കുന്നതുപോലെ ഒരു സന്ദേശം ഒപ്പം ഭർത്താവിന്റെ കാറിന് ഉൾവശത്തെ കുറിച്ചുള്ള ഒരു പരാമർശവും.

എല്ലാം ഉള്ളിൽ തന്നെ സൂക്ഷിച്ചിരുന്നു എങ്കിലും പിന്നീടൊരിക്കല്‍ അയല്‍വാസിയായ സ്ത്രീ, ‘ഭര്‍ത്താവ് സ്‌കൂള്‍ പരിസരത്ത് ബിസിനസ് തുടങ്ങിയോ’ എന്ന് യുവതിയോട് ചോദിച്ചതോടെ തന്റെ ജീവിതം കൈവിട്ട് പോകുന്നത് യുവതി അറിഞ്ഞു തുടങ്ങുകയായിരുന്നു. അധ്യാപികയും ഭര്‍ത്താവും ഒന്നിച്ച് കംപ്യൂട്ടറിനരികില്‍ ഇരിക്കുന്നത് കണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതെല്ലാം ഉള്ളിലൊതുക്കി ചിരിക്കാനാണ് അന്നും താന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു.

മറ്റൊരുദിവസം മകളെ യുവതിയാണ് സ്‌കൂളില്‍ നിന്നും കൂട്ടിയത്. എന്നാൽ കുട്ടിയുടെ ഒരു ബാഗ് സ്‌കൂളില്‍ വെച്ച് മറന്നതിനാൽ മകളെ അയല്‍വാസിയുടെ അടുക്കലാക്കി സ്‌കൂളിലേക്ക് യുവതി തിരികെ പോയി. അവിടെ നിന്നും ബാഗ് എടുത്ത യുവതി അധ്യാപിക ക്ലാരിസയെ ഒന്ന് കാണാൻ നിശ്ചയിക്കുകയായിരുന്നു. എന്നാൽ അധ്യാപികയുടെ മുറിയിലെത്തിയ യുവതി കണ്ടത് ക്ലാരിസയെ വാരിപുണര്‍ന്ന് കാമവെറിയോടെ ചുംബിക്കുന്ന ഭര്‍ത്താവിനെയാണ്.

എന്ത് ചെയ്യണം എന്നറിയാതെ ഞെട്ടി തരിച്ച് നിന്ന് പോയ യുവതിയെ പുറത്തേക്ക് വന്ന ഭര്‍ത്താവ് കണ്ടു. വീട്ടിലെത്തിയതിന് പിന്നാലെ നാഥ്‌ യുവതിയോട് പറഞ്ഞു ‘നീ കണ്ടല്ലോ നീ ക്ഷമിക്കണം’ എന്ന്. പിന്നീട് അവർ അടുപ്പത്തിലായിരുന്നെന്നും വിവാഹിതരായെന്നും അറിയിച്ച ശേഷം ബാഗ് പാക്ക് ചെയ്ത് അധ്യാപികയ്‌ക്കൊപ്പം കഴിയാന്‍ അയാൾ വീട് വിട്ട് ഇറങ്ങുകയും ചെയ്തു.

ഇപ്പോൾ ഒരു വര്‍ഷം കഴിഞ്ഞു എന്നാൽ തങ്ങള്‍ സന്തോഷത്തിലാണ്. പക്ഷേ ഒരിക്കലും തന്നോടും അന്ന് പിറക്കാനിരുന്ന കുഞ്ഞിനോടും മെലഡിയോടും അടക്കം മൂന്ന് പേരോട് നാഥന്‍ ചെയ്ത ചതി ഒരിക്കലും മറക്കാനാവില്ലെന്നും പൊറുക്കാനാകില്ലെന്നും യുവതി പറയുന്നു.

Tags

Post Your Comments


Back to top button
Close
Close