CricketLatest News

ഇന്ത്യയുമായി ട്വന്റി20 പരമ്പര : ഓസീസ് ടീമിനെ തീരുമാനിച്ചു

സിഡ്നി: വിൻഡീസുമായുള്ള മത്സരങ്ങൾക്ക് ശേഷം ഇന്ത്യയുടെ അടുത്ത എതിരാളി ഓസ്‌ട്രേലിയ. ഇന്ത്യയുമായുള്ള മൂന്നു ട്വന്റി ട്വന്റി മത്സരങ്ങളുടെ ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 21നാണ് ടി20 പരമ്പര ആരംഭിക്കുക.  ഇതിനു മുൻപ് 17ന് ദക്ഷിണാഫ്രിക്കയുമായും ഒരു ടി20 ഓസീസ് മത്സരിക്കുന്നുണ്ട്.

ടി20 പരമ്പരക്കു ശേഷം ഇന്ത്യയുമായി ടെസ്റ്റ് പാരമ്പരയുള്ളതിനാൽ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനും സ്പിന്നര്‍ നതാന്‍ ലിയോണിനും ഓസ്ട്രേലിയ വിശ്രമം അനുവദിച്ചു. ഇവരെക്കൂടാതെ മറ്റൊരു പേസറായ പീറ്റര്‍ സിഡ്ല്‍, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരും ടി20 പരമ്ബരയില്‍ ഉണ്ടാവില്ല. മാര്‍ക്ക് സ്റ്റോയ്ണിസ്, ജാസണ്‍ ബെഹറെന്‍ഡോര്‍ഫ് എന്നിവര്‍ ടി20 ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ടീം അംഗങ്ങൾ പൂർണ്ണവിവരം : ട്വന്റി20 ടീം- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്സ് കാറെ, ആഷ്ടണ്‍ ആഗര്‍, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ മക്ഡെര്‍മോട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്റ്റോയ്ണിസ്, ആന്‍ഡ്രു ടൈ, ആദം സാംപ

Tags

Post Your Comments

Related Articles


Back to top button
Close
Close