Latest NewsFootballSports

കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍, മലപ്പുറം ഫെെനലില്‍

സെമി പോരാട്ടത്തില്‍ ആതിഥേയരായ തിരുവനന്തപുരത്തെ പരാജയപ്പെടുത്തി മലപ്പുറം ഫെെനലില്‍ കടന്നു. തിരുവനന്തപുരത്ത് ഇന്ന് നടന്ന ശക്തമായ പോരാട്ടത്തിലാണ് മലപ്പുറം വിജയം നേടിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ നേടിയാണ് ഫെെനലിലേക്കുളള പടവുകള്‍ മലപ്പുറം ചവിട്ടിക്കയറിയത്. മലപ്പുറത്തിനായി ആല്‍ഫിന്‍ വാള്‍ട്ടര്‍ ഇന്ന് ഇരട്ട ഗോളുകള്‍ നേടി. ടി. മുഹമ്മദ് സാബിത്, മുഹമ്മദ് നിഷാം എന്നിവരാണ് കളിയില്‍ ഗോളുകള്‍ നേടിയ മറ്റ് താരങ്ങള്‍. നാളെ നടക്കുന്ന രണ്ടാം പാത സെമിയില്‍ പാലക്കാട് കോട്ടയത്തെ എതിരിടും.

Tags

Post Your Comments

Related Articles


Back to top button
Close
Close