Kallanum Bhagavathiyum
KeralaLatest News

പി.കെ ശശിക്കെതിരായ പീഡനക്കേസ് ; ശക്തമായ തെളിവുകളുമായി പരാതിക്കാരി രംഗത്ത്

പാലക്കാട് : എംഎൽഎ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി. വനിതാ നേതാവ് വീണ്ടും കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ശശിയുടെ ഫോൺ സംഭാഷണങ്ങൾ അടക്കമാണ് യുവതി പുതിയ പരാതി നൽകിയിരിക്കുന്നത്.

തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഉന്നതരാണ് ഇതിന് പിന്നിലെന്നുമാണ് വനിതാ നേതാവിന്റെ പരാതിയില്‍ ഉന്നയിക്കുന്നത്. ശശി കേന്ദ്ര കമ്മിറ്റിയംഗവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും പരാതിയില്‍ യുവതി പറയുന്നു. സംഭവം ആദ്യം പുറത്തുവന്നപ്പോൾ സിപിഎം അന്വേഷണ കമ്മിഷൻ യുവതിയുടെ മൊഴിയെടുത്തിരുന്നു. അതിന് ശേഷമാണ് ഗൂഢാലോചന നടന്നതെന്നും യുവതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button