Latest NewsKerala

ഞങ്ങളെക്കൂടി ഒന്ന് അറസ്റ്റ് ചെയ്യൂ; ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ട്രോളി മന്ത്രി എം.എം മണി രംഗത്ത്

ഇടുക്കി: ശബരിമല വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും ട്രോളി മന്ത്രി എം.എം മണി രംഗത്ത്. ഒരു സിനിമയില്‍ ജഗതിയുടെ കഥാപാത്രം പോലീസ് സ്റ്റേഷനില്‍ കയറാന്‍ വേണ്ടി നടുറോഡില്‍ പാ വിരിച്ച്‌ കിടക്കുന്ന ചിത്രത്തിനൊപ്പമാണ് ഫേസ്ബുക്കിലൂടെ മന്ത്രിയുടെ പരിഹാസം. നിരോധനാജ്ഞ ലംഘിച്ച്‌ അറസ്റ്റ് വരിക്കാനെത്തിയ യുഡിഎഫ് തന്ത്രം പാളിപ്പോയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

”അറസ്റ്റ് ചെയ്യൂ… ഒന്ന് അറസ്റ്റ് ചെയ്യൂ… പ്ലീസ്.. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കന്മാര്‍ ശബരിമലയില്‍ സത്യഗ്രഹം നടത്തി ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് അറസ്റ്റ് ചെയ്യൂ എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ ക്രിമിനലുകളെ മാത്രമേ അറസ്റ്റ് ചെയ്യൂ എന്ന് പോലിസ് അറിയിച്ചപ്പോഴും ഞങ്ങളെക്കൂടി ഒന്ന് അറസ്റ്റ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാല്‍ പോലീസ് അത് ചെവിക്കൊണ്ടില്ല. അതോടെ ചുളുവില്‍ അറസ്റ്റ് കൈവരിച്ച്‌ പേരെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് തിരികെ യാത്രയായി”

Tags

Post Your Comments


Back to top button
Close
Close