Latest NewsNews

ആചാരണ സംരക്ഷണത്തിന് നിയമം കൊണ്ട് വരണം എന്ന് കെ എം മാണി

ശബരിമലയിൽ ഇപ്പോൾ നിലവിൽ ഉള്ള നിരോധനാജ്ഞ പിൻവലിക്കാൻ ഗവർണർ ഇടപെടണം എന്നും മാണി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ആചാര സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ട് വരണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ഈ ആവശ്യവുമായി കേരള കോൺഗ്രസ് അംഗങ്ങൾ ഗവർണറെ കണ്ടു. ശബരിമലയിൽ ഇപ്പോൾ നിലവിൽ ഉള്ള നിരോധനാജ്ഞ പിൻവലിക്കാൻ ഗവർണർ ഇടപെടണം എന്നും ഭക്തർക്ക് വേണ്ട വേണ്ട സൗകര്യങ്ങൾ ഒരുക്കണം എന്ന് മാണി ആവശ്യപ്പെട്ടു.

താൻ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ പെടുത്താമെന്നു ഉറപ്പു തന്നതായി മാണി കൂടി കാഴ്ചക്ക് ശേഷം അറിയിച്ചു. ജോസ്.കെ.മാണി എംപി, എംഎല്‍എമാരായ പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, എന്‍.ജയരാജ് തുടങ്ങിയവർക്കൊപ്പം ആണ് മാണി ഗവർണറെ കണ്ടത്. യുഡിഫ് സംഘം ഗവർണറെ കാണാൻ ഇരുന്നതാണെങ്കിലും ഷാനവാസിന്റെ മരണത്തിൽ അനുശോചിച്ചു അത് മാറ്റി വയ്ക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button