KeralaLatest NewsIndia

ശരണം വിളിച്ചു ജയിലിലായ അയ്യപ്പഭക്തര്‍ക്ക് പന്തളം കൊട്ടാരത്തിന്റെ സ്വീകരണം: തിരുവാഭരണഘോഷയാത്രയില്‍ അണിനിരക്കാൻ ക്ഷണം

അയ്യപ്പഭക്തരുടെ ഇരുമുടിക്കെട്ടുകള്‍ തിരുവാഭരണ മാളികയായ ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നതിനു സമീപം സൂക്ഷിച്ചു വെക്കും.

ശബരിമലയിൽ ശരണം വിളിച്ച സംഭവത്തിൽ അറസ്റ്റിലായി ജയിൽ മോചിതരായ ഭക്തർക്ക് പന്തളം കൊട്ടാരം വക സ്വീകരണം നൽകി. പന്തളം രാജകൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുടെയും സെക്രട്ടറി നാരായണ വര്‍മ്മയുടെയും നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണചടങ്ങ്. പന്തളം കൊട്ടാരത്തിലെത്തിയ അയ്യപ്പഭക്തരുടെ ഇരുമുടിക്കെട്ടുകള്‍ തിരുവാഭരണ മാളികയായ ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണം സൂക്ഷിക്കുന്നതിനു സമീപം സൂക്ഷിച്ചു വെക്കും.

മണികണ്ഠന്‍ അല്‍ത്തറയില്‍ നിന്നാണ് സ്വീകരണ പരിപാടി ആരംഭിച്ചത്. അയ്യപ്പഭക്തരെ പന്തളം കൊട്ടാരം ട്രസ്റ്റ് ഭാരവാഹികള്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഇവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പന്തളത്ത് നിന്നും നടന്ന് ശബരിമലക്ക് പോകാനുള്ള അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു.ജയില്‍മോചിതരായ അയ്യപ്പഭക്തര്‍ക്ക് തിരുവനന്തപുരം കര്‍മ്മസമിതിയും മറ്റു നിരവധി അമ്മമാരും സ്വീകരണം നൽകിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button