Latest NewsIndia

കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍

ബി.ജെ.പി പ്രവര്‍ത്തകരാണ് ഹര്‍ത്തല്‍ പ്രഖ്യപിച്ചത്.

കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍. ബി.ജെ.പി പ്രവര്‍ത്തകരാണ് ഹര്‍ത്തല്‍ പ്രഖ്യപിച്ചത്. കഴിഞ്ഞ ദിവസം പൊന്‍ രാധകൃഷ്ണന്‍ ശബരിമലയില്‍ എത്തിയപ്പോഴും തിരികെ യാത്രയായപ്പോഴും കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കര്‍ ഐ.പി.എസും മോശമായി പെരുമാറി എന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കന്യാകുമാരിയിലെ നാഗര്‍കോവില്‍ മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റിലെത്തിയ പൊന്‍ രാധകൃഷ്ണനായി ഇവിടെ ഹര്‍ത്തല്‍ പ്രഖ്യാപിച്ചതും. ഹര്‍ത്താല്‍ പരിഗണിച്ച് പാറശ്ശാല കഴിഞ്ഞ് ബസ് സര്‍വീസ് നടത്തേണ്ടെന്ന് കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button