KeralaLatest News

ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തപ്പെടും; ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുത്തതിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്‍റെ സ്വരമല്ലെന്നും ശരണം വിളി ഭക്തന്‍റെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തപ്പെടും. ആരുമായും സംവാദത്തിന് തയ്യാറാണെന്നും സിപിഎമ്മിന്‍റെ തെറ്റുതിരുത്തല്‍ പ്രമേയം ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button