Latest NewsTechnology

പുതിയ കിടിലൻ താരിഫ് പ്ലാനുകളുമായി ടാറ്റ ഡോകോമോ

അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്

പുതിയ കിടിലൻ താരിഫ് പ്ലാനുകളുമായി ടാറ്റ ഡോകോമോ. 35, 65, 95, 145, 245, രൂപയുടെ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. അവയുടെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു

26 രൂപയുടെ ടോക്ക് ടൈം, മിനിറ്റിന് 25 പൈസയ്ക്ക് കോളുകള്‍, 100 എംബി 3 ജി ഡാറ്റ എന്നിവ 35 രൂപ പ്ലാനില്‍ 28 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു.

65 രൂപ പ്ലാനില്‍ 55 രൂപ ടോക് ടൈം, 200 എംബി 3ജി ഡാറ്റയാണ് ഓഫർ. കാലാവധി 28 ദിവസം.

രണ്ട് സെക്കന്റിന് 1 പൈസ,500 എംബി 3 ജി ഡാറ്റ,28 ദിവസത്തെ കാലാവധിയോട് കൂടി 95 രൂപ പ്ലാനില്‍ ലഭിക്കുമ്പോൾ 145 രൂപ പ്ലാനില്‍ 2 സെക്കന്‍ഡിന് 1 പൈസയ്ക്ക് കോളുകള്‍, 1 ജിബി 3 ജി ഡാറ്റ 42 ദിവസത്തെ കാലാവധിയിലും 245 രൂപ പ്ലാനില്‍ രണ്ട് സെക്കന്‍ഡിന് ഒരു പൈസ വീതം കോളുകള്‍, 2 ജിബി ഡാറ്റ 84 ദിവസത്തെ കാലാവധിയിലും ലഭിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close