Latest NewsIndia

റയില്‍വേ പരിസരത്ത് കൂമ്പാരമായി മനുഷ്യ അസ്ഥികൂടം ! സംഭവത്തിന് പിന്നില്‍

ഛപ്ര:  ബിഹാറിലെ ഛപ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രസാദിന്റെ താമസസ്ഥലത്തുനിന്നാണ് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മനുഷ്യരുടെ 16 തലയോട്ടികളും 34 അസ്ഥികൂട ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇയാളില്‍നിന്ന് ഭൂട്ടാന്‍ കറന്‍സിയും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ സഞ്ജയ് പ്രസാദ് (29) നെ പോലീസ് അറസ്റ്റ് ചെയ്തു.

മനുഷ്യാസ്ഥികൂടങ്ങള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പോലീസ് പറ‍ഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉളളത്. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍നിന്നാണ് പിടികൂടിയ തൊണ്ടി മുതല്‍ എത്തിച്ചെന്നും പ്രസാദ് സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close