Latest NewsInternational

ഹോ​ട്ട​ല്‍ ശൃം​ഖ​ല​യി​ലെ 50 കോ​ടി അ​തി​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോർന്നു

ന്യൂ​യോ​ര്‍​ക്ക്: ഹോ​ട്ട​ല്‍ ശൃം​ഖ​ല​യി​ലെ 50 കോ​ടി അ​തി​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോർന്നു. മാരിയറ്റ് ഹോട്ടൽ ഹാ​ശൃം​ഖ​ല​യി​ലെ കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിം​ഗ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ചോ​ര്‍​ത്ത​ലാ​ണി​ത്.

ജ​ന​ന ​തീ​യ​തി, മേ​ല്‍​വി​ലാ​സം , പാ​സ്പോ​ര്‍​ട്ട് നമ്പർ , ഫോ​ണ്‍ നമ്പർ, ഇ-​മെ​യി​ല്‍ അ​ഡ്ര​സ്, ക്രഡിറ്റ് കാർഡ് നമ്പർ തു​ട​ങ്ങി​യ​വ​യൊ​ക്കെ ക​വ​ര്‍​ന്നു. ക​മ്പ​നി​യു​ടെ സ്റ്റാ​ര്‍​വു​ഡ് ഹോ​ട്ട​ല്‍​സ് ബ്രാ​ന്‍​ഡി​ലാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ നു​ഴ​ഞ്ഞ​ക​യ​റി​യ​ത്. 2014-ല്‍ ​തു​ട​ങ്ങി​യ ചോ​ര്‍​ത്ത​ല്‍ സം​ബ​ന്ധി​ച്ച്‌ ഈ ​വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ല്‍ മാ​ത്ര​മാ​ണ് ക​മ്പ​നി​യു​ടെ ഇ​ന്‍റ​നെ​റ്റ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്.

നു​ഴ​ഞ്ഞു​ക​യ​റ്റ വി​വ​രം കമ്പനി സ​മ്മ​തി​ച്ച​തോ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി ആ​റു ശ​ത​മാ​നം ഇ​ടി​ഞ്ഞ് 115 ഡോ​ള​റി​ലേ​ക്കു താ​ഴ്ന്നു. 2016-ലാ​ണു സ്റ്റാ​ര്‍​വു​ഡി​നെ മാ​രി​യ​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button