Latest NewsTechnology

കിടിലൻ ഡാറ്റ പ്ലാനുമായി വോഡഫോണ്‍

കിടിലൻ ഡാറ്റ പ്ലാൻ അവതരിപ്പിച്ച് വോഡഫോണ്‍. ദിവസേന 1 ജി.ബി ഡാറ്റ,പ്രതിദിനം 100 എസ്.എം.എസ്,പ്രതിദിനം പരമാവധി 250 മിനിറ്റു ടോക് ടൈം എന്നിവ 28ദിവസത്തേക്ക് ലഭിക്കുന്ന 159 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. പ്രതിദിനം 1.1 ജി.ബി ഡാറ്റ ലഭിക്കുന്ന 199 രൂപയുടെ ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഹുവായ് പുറത്തിറക്കുന്ന മേറ്റ് 20 പ്രോ സ്വന്തമാക്കുന്നവർക്കായി വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം 12 മാസത്തേക്ക് ബില്ലിൽ 20 ശതമാനം കിഴിവ് ലഭിക്കും. 499 രൂപ മുതല്‍ തുടങ്ങുന്ന റെഡ്/നിര്‍വാന പോസ്റ്റ്പെയ്ഡ് കണക്ഷനുകളിലാകും ഓഫർ ലഭിക്കുക.

Tags

Post Your Comments

Related Articles


Back to top button
Close
Close