KeralaLatest News

ബൈക്ക് റൈഡിന് പോയി തിരിച്ചെത്തിയില്ല; 34കാരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കുടുംബം

കോഴിക്കോട്: കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിന് പോയ യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. കോഴിക്കോട് പാലാഴി സ്വദേശിയായ സന്ദീപ് എന്ന യുവാവ് കഴിഞ്ഞ മാസം 25 നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. രാത്രിയോടെ വീട്ടില്‍ എത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പിന്നീട് സന്ദീപിന്റെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. 34 കാരനായ സന്ദീപ് കോഴിക്കോട് ഒരു അഡെര്‍ട്ടിസ്ങ് കമ്പനി യില്‍ ജോലി ചെയ്തുവരികയാണ്. ബൈക്ക് റൈഡ് ഏറെ ഇഷ്ടമായ സന്ദീപ് ധാരാളം യാത്രകള്‍ പോകുമായിരുന്നു. ശൃംഗേരി റൂട്ടിലെ കോപ്പയില്‍ വെച്ച് ബാഗും ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായാണ് പോലീസിന്റെ നിഗമനം. ബൈക്ക് പാര്‍ക്ക് ചെയ്തതിന് സമീപത്തെ തുഗാ നദി യില്‍ തിരച്ചല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണ്ണാടക പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സന്ദീപുമായി അവസാനം ബന്ധപ്പെട്ട 4 ഫോണ്‍ കാള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സന്ദീപ് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് കുടുംബം.

Tags

Post Your Comments

Related Articles


Close
Close