KeralaLatest News

സംസ്ഥാനത്ത് എല്‍പി, യുപി അദ്ധ്യാപക ഒഴിവുകള്‍ 6326

കൊല്ലം: സമ്പൂര്‍ണ്ണ വിദ്യാഭ്യാസം കാലങ്ങള്‍ക്കു മുന്‍പേ കരസ്ഥമാക്കിയ കേരളം വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങള്‍ അഭിമാനത്തോടെ പറയുമ്പോളും കുരുന്നുകള്‍ക്ക് വിദ്യാഭ്യാസ അടിത്തറ പകനുള്ള എല്‍പി, യുപി വിഭാഗങ്ങളില്‍ ഒഴിവുകള്‍ 6326. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 1415 ആണ് ഇവിടുത്തെ ഒഴിവുകള്‍. കാസര്‍ഗോഡ് ജില്ലയില്‍ 737 ഉം കൊല്ലം ജില്ലയില്‍ 574 ഉം ഒഴിവുകളുണ്ട്. ഈ തസ്തികകളില്‍ നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് താല്‍ക്കാലിക ജീവനക്കാരാണ്. തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അധ്യാപക നിയമനകള്‍ക്കായുള്ള റാങ്ക് ലിസ്റ്റ് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button