KeralaLatest News

സനലിന്റെ കൊലപാതകം; സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടമായെന്ന് ഭാര്യ

തിരുവനന്തപുരം: സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടമായെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് വിജി. മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നതാണെന്നും എന്നാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടമായെന്നും നഷ്ടപരിഹാരവും ജോലിയും കിട്ടുന്നത് വരെ സമരം ചെയ്യുമെന്നും വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സമരം. വീട് പണിയാനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ സനല്‍കുമാറിന്റെ വീട് ജപ്തി ഭീഷണിയിലാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close