KeralaLatest NewsIndia

കമ്യൂണിസ്റ്റുകൾക്കും പെൺകുട്ടികൾക്കുമിടയിൽ ക്യാംപസുകളിൽ വനിതാ മതില്‍

‘ഞങ്ങളുമുണ്ട് മതില്‍ കെട്ടാന്‍, കമ്മ്യൂണിസ്റ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍…’

സിപിഎമ്മിനെതിരെ ക്യാംപസുകളിൽ വനിതാ മതിലൊരുങ്ങുന്നു. സിപിഎമ്മിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളുടെ വർധിച്ചു വരുന്ന സ്ത്രീ പീഡന വിഷയഞങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ. എബിവിപിയാണ് വനിതാ മതിൽ ഒരുക്കുന്നത്. ‘ഞങ്ങളുമുണ്ട് മതില്‍ കെട്ടാന്‍, കമ്മ്യൂണിസ്റ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍…’ എന്ന മുദ്രാവാക്യവുമായാണ് എബിവിപി ഡിസംബര്‍ 10ന് ക്യാമ്പസുകളില്‍ വനിത മതില്‍ തീര്‍ക്കുന്നത്.

പി.കെ ശശി, ജീവന്‍ലാല്‍, പറശ്ശനിക്കടവിലെ പീഡനം തുടങ്ങി സിപിഎമ്മും, ഡിവൈഎഫഐയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയങ്ങള്‍ കോളേജ് ക്യാമ്പസുകളില്‍ ചര്‍ച്ചയാക്കുകയാണ് ലക്ഷ്യം.പീഢകര്‍ക്ക് തണലേകുന്ന പ്രസ്ഥാനത്തില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണ്. ആയതിനാല്‍ കേരളത്തിലെ കലാലയങ്ങളില്‍ ഡിസംബര്‍ 10 ന് എബിവിപി നിര്‍മ്മിക്കുന്ന സ്ത്രീ സംരക്ഷണ കൂട്ടായ്മയില്‍ ഏവരും പങ്കാളികളാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് അഭ്യര്‍ത്ഥിച്ചു.

ശ്യാം രാജിന്റെ വാക്കുകളിലേക്ക്:

ഞങ്ങളുമുണ്ട് മതില്‍ കെട്ടാന്‍,
കമ്മ്യൂണിസ്റ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍…
ക്യാമ്പസുകളില്‍ സ്ത്രീ സംരക്ഷണ കൂട്ടായ്മ

ഡിസംബര്‍ 10

കേരളം മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സാമൂഹികമായ അസ്വസ്ഥത നേരിട്ടു കൊണ്ടിരിക്കുകയാണ്.ജനാധിപത്യത്തെക്കുറിച്ച് വീമ്പ് പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, ഒരു പെണ്‍കുട്ടി താന്‍ പീഢിപ്പിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയിട്ടും, കുറ്റാരോപിതനെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വിട്ടുനല്‍കുന്നതിന് പകരം, ആ വ്യക്തിക്കു വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് ചെയ്തത്…. എന്നിട്ട് യുക്തിക്ക് നിരക്കാത്ത രീതിയില്‍ തീവ്രത കുറഞ്ഞ പീഢനം എന്ന ന്യായീകരണവും. ഓരോരുത്തരും തങ്ങള്‍ക്കനുകൂലമായി ഇത്തരം സമാന്തര വ്യവസ്ഥിതികള്‍ സൃഷ്ടിച്ചെടുക്കുകയാണെങ്കില്‍ പിന്നെന്തിനാണീ നാട്ടില്‍ പോലീസും കോടതിയുമെല്ലാം?

തങ്ങള്‍ക്ക് ഭരണം കയ്യിലുണ്ടെന്ന ധാര്‍ഷ്ട്യത്താലാവണം കണ്ണൂര്‍ തളിയില്‍ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്‍ പതിനാറ് കാരിയെ പീഢിപ്പിച്ചതും, ഒരിക്കലും താന്‍ പിടിയ്ക്കപ്പെടില്ലെന്ന ബോധ്യത്തോടെ പീഢകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരവേഷംകെട്ട് നടത്തിയതും.

രണ്ടു പെണ്‍കുട്ടികളേയും പീഢിപ്പിച്ച കേസില്‍ ഡി വൈ എഫ് ഐ താളികാവ് സെക്രട്ടറി രാംകുമാര്‍ ഒളിവിലുമാണ്.കേരള വര്‍മ കോളേജിലെ ചെയര്‍മാന്‍ ആയിരുന്ന ജീവന്‍ ലാല്‍ തിരുവനന്തപുരത്ത് എം എൽ എ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടിയെ പീഢിപ്പിച്ചിട്ടും, നിശബ്ദമായിരുന്ന എസ എഫ് ഐയും, അയാള്‍ക്ക് മൗനാനുവാദം നല്‍കിയിരുന്നു എന്ന് വേണം മനസിലാക്കാന്‍….

പീഢകര്‍ക്ക് തണലേകുന്ന പ്രസ്ഥാനത്തില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം ആവശ്യമാണ്. ആയതിനാല്‍ കേരളത്തിലെ കലാലയങ്ങളില്‍ ഡിസംബര്‍ 10 ന് എ ബിവിപി നിര്‍മ്മിക്കുന്ന സ്ത്രീ സംരക്ഷണ കൂട്ടായ്മയില്‍ ഏവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…

Tags

Related Articles

Post Your Comments


Back to top button
Close
Close