KeralaLatest News

ഒരു വര്‍ഷം മുമ്പുള്ള അരവണ വിറ്റു; ദുരൂഹതയുണ്ടെന്നും പരാതി അടിസ്ഥാനരഹിതമെന്നും ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ ഒരു വര്‍ഷം പഴക്കമുള്ള അരവണ പായസം വിറ്റതായി പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോര്‍ഡ്. ശബരിമലയെ തകര്‍ക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അവരാണ് ഈ കള്ളപ്രചാരണത്തിന് പിന്നിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ പ്രതികരിച്ചു. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ വാരോത്ത് നിന്ന് വന്ന സംഘത്തിനാണ് ഒരു വര്‍ഷം മുമ്പുള്ള അരവണ കിട്ടിയതെന്ന് അറിയിച്ചത്. ശബരിമലയിലെ പ്രധാന കൗണ്ടറില്‍ നിന്നാണ് അവര്‍ അരവണ വാങ്ങിയത്. 12 എണ്ണം വാങ്ങിയതില്‍ 2 എണ്ണത്തിന് മാത്രമാണ് പഴക്കമുള്ളത്. എന്നാല്‍ 2017 ല്‍ തയ്യാറാക്കിയ അരവണയാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ കൈവശം അരവണ വാങ്ങിയതിന്റെ ബില്ലുണ്ട്. എന്നാല്‍ ആരോപണം ആരോപണം അടിസ്ഥാനരഹിതമാണെന്നും ദുരൂഹതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. പരാതിക്കാര്‍ക്കെതിരെ നിയമനടപടിയും കൈക്കൊള്ളുമെന്നും അറിയിച്ചു.

shortlink

Post Your Comments


Back to top button