KeralaLatest News

ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളി ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണു മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍(23) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നും കര്‍ണാടക വഴി ഗോവ ഭാഗങ്ങളിലേക്ക് മല്‍സ്യബന്ധനത്തിനിറങ്ങിയ സംഘം ബോട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ യുവാവ് തെറിച്ചു കടലില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷിച്ചു ബോട്ടില്‍ കയറ്റിയെങ്കിലും ഉടന്‍ ഛര്‍ദ്ദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles

Post Your Comments


Back to top button