KeralaLatest News

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ പോരാട്ടം മുറുകുന്നു

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുണ്ടായ ലീഡ് നില നിലനിര്‍ത്താനാവാതെ കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വലിയ ലീഡ് നില നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ 34 മണ്ഡലങ്ങളില്‍ മത്രമാണ് ഭൂരിപക്ഷമുള്ളത്. അതേസമയം 55 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി ടിആര്‍എസാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിനെ വളരെ പിന്നിലാക്കിയാണ് ടിആര്‍എസിന്റെ മുന്നേറ്റം. കൂടാതെ 12 സീറ്റുകളില്‍ മറ്റുള്ള പാര്‍ട്ടികളും ലീഡ് നേടിയിട്ടുണ്ട്.

119 സീറ്റുകളുള്ള തെലങ്കാനയില്‍ കേവലഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ വേണം. അതേസമയം ഈ ലക്ഷ്യത്തിലേയ്‌ക്കെത്താന്‍ ടിആര്‍എസിന് അഞ്ച് സീറ്റുകളില്‍ കൂടി ലീഡ് തുടര്‍ന്നാല്‍ മതി.

Tags

Related Articles

Post Your Comments


Back to top button
Close
Close