KeralaLatest News

മുട്ട പഫ്‌സ കൊള്ളാം പക്ഷേ..സിനിമയെ തകര്‍ക്കാന്‍ ഒടിയന് എതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ട യുവാവിന് നല്ല പണി കൊടുത്ത് തിയറ്റര്‍ ജീവനക്കാര്‍

പത്തനംതിട്ട: ബ്രഹ്മാണ്ഡ ചിത്രമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഒടിയന്‍ ചിത്രത്തിനെതിരെ ഫേസ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായ പ്രതികരണങ്ങളാണ് നടക്കുന്നത്. ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ഒടിയന്‍ തീരെ നിലവാരമില്ലാത്ത സിനിമയാണെന്നും എട്ടുനിലയില്‍ പൊട്ടി എന്നും മറ്റുമുള്ള കമന്റുകളും ഇറങ്ങുന്നുണ്ട്.

ഹര്‍ത്താല്‍ദിനത്തിലിറങ്ങിയ ഒടിയന്‍ കാണാന്‍ ഹര്‍ത്താലിനെ വകവെയ്ക്കാതെ എത്തിയത് പതിനായിരകണക്കിന് ജനങ്ങളാണ്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിനെതിരെ കമന്റ് ചെയ്തയാള്‍ക്ക് തിയേറ്റര്‍ ജീവനക്കാര്‍ മുട്ടന്‍ പണി കൊടുത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒടിയന്‍ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രം കണ്ടിട്ട് ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെന്നും പക്ഷേ ഇന്റര്‍വെല്‍ ടൈമില്‍ ചിത്രം കണ്ട തിയേറ്ററില്‍ നിന്നും കഴിച്ച മുട്ട പഫ്സ് കൊള്ളാമായിരുന്നുവെന്നും ഫേസ്ബുക്കില്‍ കമന്റിട്ട അക്ഷയ് ആകാശ് എന്നയാളിനാണ് തിയേറ്റര്‍ മുട്ടന്‍ പണിയൊരുക്കിയത്.

അക്ഷയ് ആകാശിന്റെ പോസ്റ്റിന് മറുപടിയായി തങ്ങളുടെ തിയേറ്ററില്‍ മുട്ട പഫ്സ് വില്‍ക്കുന്നില്ലെന്ന് എഴുതുകയായിരുന്നു. എന്നാല്‍ സിനിമയെ തകര്‍ക്കാനായി കമന്റിട്ടയാള്‍ക്ക് വേണ്ടി മാത്രം മൂന്ന് മുട്ട പഫ്സ് വാങ്ങി സൂക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞിരിക്കുന്നു . ഇതിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Post Your Comments


Back to top button