CricketLatest News

ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റം വേണമെന്ന ആവശ്യവുമായി റിക്കി പോണ്ടിംഗ്

പെർത്ത് : ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റം വേണമെന്നു മുൻതാരം റിക്കി പോണ്ടിംഗ്. ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ജോ ബേണ്‍സിനെയും ഫോമിലല്ലാത്ത മധ്യനിര താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന് പകരക്കാരനെയും സെലക്ടര്‍മാര്‍ തീരുമാനിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

ജോ ബേണ്‍സ് നിലവില്‍ ഓപ്പണറായി കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമാണ്. ഷെഫീല്‍ഡ് ഷീല്‍ഡ് സീസണില്‍ 47.2 ശരാശരിയില്‍ 472 റണ്‍സ് ബേണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഓപ്പണറായി മറ്റ് ചിലരുടെ പേരുകൂടി പരിഗണിക്കപ്പെട്ടേക്കും. കൂടാതെ സെലക്ടര്‍മാര്‍ അഞ്ചാം നമ്പര്‍ താരം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കണം. ഫോമിലല്ലാത്ത ഹാന്‍ഡ്‌സ്‌കോമ്പ് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയാണെന്നും അടുത്ത ടെസ്റ്റില്‍ നിന്ന് താരം പുറത്തായാല്‍ അത്ഭുതപ്പെടാനില്ലെന്നും മുൻ ഓസ്‌ട്രേലിയൻ നായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button