UAELatest News

ദുബായിൽ ഇനി ടാക്സി ബുക്ക് ചെയ്യാൻ വളരെ എളുപ്പം

ദുബായ്: ദുബായിൽ ഇനി ബുക്ക് ചെയ്‌ത്‌ കഴിഞ്ഞാൽ ടാക്സി എത്താനായി അധികം കാത്തിരിക്കേണ്ടി വരില്ല. ബുക്ക് ചെയ്‌ത്‌ 5 മിനിറ്റുകൾക്കുള്ളിൽ തന്നെ ടാക്സി എത്തുന്നതാണ്. മുൻപ് ഇത് 10 മിനിറ്റായിരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കരീം എന്ന കമ്പനിയുമായി ചേർന്നാണ് ഇത്തരത്തിലൊരു സംരംഭം. മറ്റൊരു പുതിയ കമ്പനിയും ഇതിനൊപ്പം പങ്കാളികളാകുന്നുണ്ട്. 17000 ലേറെ ടാക്സികളാണ് ഇത്തരത്തിൽ സർവീസിനിറങ്ങുക. വിവരങ്ങൾ അറിയാനായി ടാക്സി കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close