KeralaLatest News

ശബ്ദം പൂജാരയുടേതെന്നുളള സ്ഥിരീകരണം; നടി ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി:  നടി ലീന മരിയ പോളിനെ ഫോണ്‍ മുഖാന്തിരം വിളിച്ചത് അധോലോക നായകന്‍ രവി പൂജാരിതന്നെയെന്നുളളതിന്‍റെ സ്ഥിരീകരണത്തില്‍ അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യലിന് വിധേയയാക്കി . പൂജാര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ലീനയെ വിളിച്ച സാഹചര്യത്തില്‍ ഇരുവരും തമ്മിലുളള ബന്ധമെന്താണ് എന്നതിലാണ് പോലീസിന് വ്യക്തത വരുത്തേണ്ടത്. പ്രധാനമായും ഇരുവരും തമ്മിലുളള സാമ്പത്തിക ഇടപാടുകളാണ് വിഷയം .

പൂജാരയുടെ അനുയായി സംഘത്തിലുണ്ടായിരുന്നവരാണ് ശബ്ദം തിരിച്ചറിഞ്ഞത്. പൂജാരയുടെ ശബ്ദം പരിശോധനക്ക് അയച്ചതിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും വെെകാതെ ലഭ്യമാകും. അതേസമയം കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് അനുമാനം.

മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിര്‍ത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button