Latest NewsIndia

കനാലിലേയ്ക്ക് ചാടിയ യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

ന്യൂഡല്‍ഹി: കനാലില്‍ മുങ്ങിത്താണ യുവതിയേയും കുഞ്ഞിനേയും രക്ഷിച്ച ഓട്ടോഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര്‍ കനാലിലായിരുന്നു സംഭവം.

ഓട്ടോയില്‍ വരുമ്പോള്‍ കനാലിലെ പാലത്തിന്റെ കൈവരിയില്‍ കുട്ടിയുമായി ഒരു യുവതി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ അവിടെനിന്നു. ഏതാനും നിമിഷത്തിനിടെ കുട്ടിയുമായി യുവതി കനാലിലേക്കു ചാടി. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ മുപ്പതുകാരനായ ഓട്ടോഡ്രൈവറും കനാലിലേക്ക് ചാടി. രക്ഷിക്കണമെന്ന് അലറിവിളിച്ചായിരുന്നു യുവാവ് കനാലിലേക്ക് ചാടിയത്. ബഹളംകേട്ട് സമീപത്തുണ്ടായിരുന്നു ഏതാനും പേര്‍ ഓടിയെത്തുകയും ഇവരുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും രക്ഷിക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാനായില്ല.

യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Related Articles

Post Your Comments


Back to top button