Latest NewsIndia

പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

ലക്‌നൗ : പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം നിരോധിച്ച യുപി പൊലീസിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി എസ് പി നേതാവ് മായാവതി രംഗത്ത്.

ഭൂരിപക്ഷ പ്രീണനം നടത്തി ഭരണ പരാജയങ്ങള്‍ മറച്ചു പിടിക്കാനാണ് യുപി സര്‍ക്കാര്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നതെന്ന് മായാവതി ആരോപിച്ചു. ഇത് തീര്‍ത്തും അനുചിതവും ഏകപക്ഷീയവുമായ നടപടിയാണ് .

പൊതു ഇടങ്ങളില്‍ മത കര്‍മ്മങ്ങള്‍ നിയന്ത്രിക്കാനുള്ള എന്തെങ്കിലും നയം ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു വരുന്നുണ്ടെങ്കില്‍ എന്തു കൊണ്ട് വിവേചനമില്ലാതെ എല്ലാ ജില്ലകളിലേയും വിവിധ മതസ്ഥര്‍ക്ക് ഇത് ബാധകമാവുന്നില്ലായെന്നും മായാവതി പത്രക്കുറിപ്പില്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button