KeralaLatest News

മത്സ്യബന്ധനയാനങ്ങളിലേക്കുള്ള ലൈഫ് ജാക്കറ്റ് വിതരണം: അപേക്ഷ ക്ഷണിച്ചു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സൗജന്യമായി ലൈഫ് ജാക്കറ്റുകൾ അനുവദിക്കുന്നതിന് സർക്കാർ അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷനും ലൈസൻസും ഉള്ള പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം. മത്സ്യത്തൊഴിലാളികൾക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ. ഫിഷറീസ് സ്റ്റേഷനുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും. ഓരോ പരമ്പരാഗത മത്സ്യബന്ധനയാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ലൈഫ് ജാക്കറ്റുകൾ (പരമാവധി അഞ്ച് എണ്ണം) അനുവദിക്കും.

Related Articles

Post Your Comments


Back to top button