Latest NewsIndia

‘ജയ്ഹിന്ദും ജയ്ഭാരതും’ മതി: ഹാജറിനോട് നോ പറഞ്ഞ് ഈ സംസ്ഥാനം

ഗാന്ധിനഗര്‍: സ്‌കൂളുകളില്‍ നിന്ന് ഹാജര്‍ എടുത്തുകളഞ്ഞ് ഗുജ്‌റാത്ത് സര്‍ക്കാര്‍. ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹാജറിന് പകരം ജയ്ഹിന്ദ് പറയണമെന്നാണ് പുതിയ ഉത്തരവ്. ചെറിയ ക്ലാസുകള്‍ തൊട്ടു തന്നെ വിദ്യാര്‍ത്ഥികളില്‍ രാജ്യ സ്‌നേഹം വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്.

ഇത് സംബന്ധിച്ച് സംസ്ഥാന ഹയര്‍സെക്കന്ററി-സെക്കന്ററി എജ്യൂക്കേഷന്‍ ബോര്‍ഡ്, ഡയറക്ടര്‍ പ്രൈമറി എജ്യൂക്കേഷന്‍ എന്നിവര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ‘ജയ് ഭാരത്’ അല്ലെങ്കില്‍ ‘ജയ് ഹിന്ദ്’ എന്ന് എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പറയണമെന്നാണ് ഉത്തരവ്. അതേസമയം എയ്ഡഡ്-സ്വകാര്യ സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

നേരത്തേ എ ബി വി പിയുടെ യൂത്ത് അവാര്‍ഡ് സ്വന്തമാക്കിയ രാജസ്ഥാനിലെ സന്ദീപ് ജോഷി എന്ന അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ ഹജറിന് പകരം ജയ് ഹിന്ദ് ജയ് ഭാരത് എന്നിവ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടാണ് പുതിയ നടപടി.
യശ്വന്ത്‌റാവു ഖേല്‍ക്കര്‍ പുരസ്‌കാരം നേടിയ അധ്യാപകന്‍ കൂടിയാണ് സന്ദീപ്. അതേസമയം ഇത്രവലിയ പുരസ്‌കാരം നേടിയ അധ്യാപകനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരമൊരു തീരുമാനം പുറപ്പെടുവിക്കുന്നതില്‍ തെറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിന്‍ ചുദസാമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button