Latest NewsKerala

ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കില്ല, കേരളത്തിന്റെ മനസ്സ് വനിതാ മതിലിലൂടെ വ്യക്തമാവുമെന്നും തോമസ് ഐസക്.

തിരുവനന്തപുരം : വനിതാ മതില്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്ത്. ബലം പ്രയോഗിച്ച് ആളെ പ്രവേശിപ്പിക്കലല്ല, പകരം അതിനായി ജനത്തെ പക്വമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല കേരളത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ശക്തികളോടൊപ്പമാണോ അതോ പിന്നോട്ട് കൊണ്ടു പോവുന്ന ശക്തികള്‍ക്കൊപ്പമാണോ കേരളത്തിന്റെ പൊതുമനസ്സെന്ന് വനിതാ മതിലോടെ വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 1987 ന് ശേഷം സമുദായ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാത്ത തങ്ങള്‍ ഇപ്പോള്‍ അതിന് തയ്യാറായത് സ്ത്രീകളുടെ പദവി സംബന്ധിച്ച് നവ്വോത്ഥാനം മുന്നോട്ടു വെച്ച ആശയങ്ങളും മൂല്യങ്ങളും മുന്നോട്ട് പോവേണ്ടതുണ്ട് എന്നതിനാലാണ്. അമ്പലത്തില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീക്ക് തുല്യത വേണമെന്നാണ് ഞങ്ങള്‍ സിപിഎമ്മിന്റെ നിലപാടെന്നും തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button