KeralaLatest News

സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് കേരള നാടിന്റെ അന്ത്യാഞ്ജലി. സമൂഹത്തിന്റെ നാനാത്തുറകളില്‍ നിന്നും ആയിരങ്ങള്‍ ധീര സഖാവിന്റെ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, നടന്‍ മമ്മൂട്ടി അടക്കം സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ധീരസഖാവിന് അന്തിമോപചാരം അര്‍പ്പിച്ചു.

വടുതലയിലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രക്തസാക്ഷി അഭിമന്യൂവിന്റെ മാതാപിതാക്കളും വട്ടവടയില്‍ നിന്നും പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി. കൊച്ചിയിലെ വസതിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വച്ചശേഷം ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button