KeralaLatest News

സ്വകാര്യ ബസിനു മുകളില്‍ മരം വീണു; നിരവധി പേർക്ക് പരിക്ക്

കൊല്ലം: സ്വകാര്യ ബസിനു മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കടയ്ക്കലിലാണ്‌ സംഭവം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് നാലു പേരെ തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചലില്‍ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന ബസിന് മുകളിലേയ്ക്കാണ് മരം വീണത്.

അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു. സമീപത്തുണ്ടായിരുന്ന 11 കെവി ലൈന്‍ ഉള്‍പ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചിരുന്നു. എന്നാല്‍ ഈ സമയം ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button