Latest NewsIndia

പൊങ്കല്‍ സമ്മാനമായി 1000 രൂപ; ഗവര്‍ണറുടെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം

ചെന്നൈ: പൊങ്കല്‍ ആഘോഷിക്കാന്‍ 1000 രൂപയും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പൊങ്കല്‍കിറ്റും നല്‍കുമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം.ഗജ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ കാവേരീ തീരത്തും വടക്കന്‍ ജില്ലകളിലും റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ അരി, പഞ്ചസാര, ധാന്യങ്ങള്‍, പശുവണ്ടി, ഏലക്കായ, കരിമ്പ്‌ തുടങ്ങി, പൊങ്കല്‍ ആഘോഷിക്കാനുള്ള സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം.വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കുന്നതിനായി കുടുംബമൊന്നിന് 1000 രൂപയെന്ന നിരക്കിലും വിതരണം ചെയ്യുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.

ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി 2,709 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചുവെന്നും 15,190 കോടി രൂപ ഇതിന് പുറമേ അടിയന്തര ധനസഹായം നല്‍കിയതായും ഗവര്‍ണര്‍ സഭയെ അറിയിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുന്നതിനായി വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. കാവേരി പ്രശ്നത്തില്‍ കര്‍ണാടക കോടതി ഉത്തരവ് ലംഘിച്ചുവെന്നും നടപടി വേണമെന്നും സുപ്രിംകോടതിയില്‍ തമിഴ്നാട് ആവശ്യപ്പെടുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.കൂടാതെ ജനുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവായൂര്‍ ജില്ലയൊഴികെയുള്ള സ്ഥലങ്ങളില്‍ കിറ്റും പണവും വിതരണം ചെയ്യുമെന്നും മാതൃകാ പെരുമാറ്റച്ചട്ടം ഇവിടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് തിരുവായൂരിനെ ഒഴിവാക്കിയതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button