Latest NewsIndia

പ്രമുഖ നടി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രശസ്ത ഹിന്ദി-ബംഗാളി നടിയായ മൗഷ്മി ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളായ മുകുള്‍ റോയ്, കൈലാഷ് വിജയ്വര്‍ജിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൗഷ്മി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറോളം ഹിന്ദി -ബംഗാളി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മൗഷ്മി 2015ല്‍ അമിതാഭ് ബച്ചനൊപ്പം പികുവിലാണ് അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button