KeralaLatest News

പ്രതിഷേധത്തിൽ ആളിക്കത്തി കേരളം; ശബരിമല ശാന്തം

സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെതിരെയുള്ള പ്രതിഷേധത്തിൽ ആളിക്കത്തുകയാണ് കേരളം. സംസ്ഥാനമൊട്ടാകെ പ്രതിഷേധം കത്തുമ്പോഴും ശബരിമല ശാന്തമാണ്. പ്രതിഷേധങ്ങൾക്കിടയിലും ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തില്‍ യാതൊരു കുറവൊന്നുമില്ല. ഈ വക പ്രതിഷേധങ്ങളൊന്നും ശബരിമലയെ ബാധിച്ചിട്ടില്ല. ഹര്‍ത്താല്‍ ദിനമായ ഇന്ന് രാവിലെ മുതല്‍ നല്ല തിരിക്കായിരുന്നു സന്നിധാനത്ത് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ ആറ് മണിയോടെതന്നെ കാല്‍ലക്ഷം പേര്‍ ദര്‍ശനം നടത്തി. ശേഷവും ഭക്തജനങ്ങളുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ലായിരുന്നു. നെയ്യഭിഷേകവും മറ്റ് പൂജകളും സാധാരണപോലെ നടന്നു. അതേസമയം, എന്തു സംഭവിച്ചാലും നേരിടാന്‍ തയ്യാറായി പൊലീസ് സന്നിധാനത്തും പരിസരത്തും എല്ലാ നിമിഷവും തയ്യാറാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെല്ലാം സാധാരണപോലെ ശബരിമലയിലെത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button