Latest NewsIndia

ജീവനറ്റ ശരീരമെങ്കിലും തിരികെ മതി; ഖനിത്തൊഴിലാളികളുടെ കുടുംബം

ഉത്തര്‍പ്രദേശ്:  മേഘാലയയിലെ കല്‍ക്കരി ഖനിക്കുളളില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇരുപത്തിയൊന്ന് ദിവസമായിരിക്കുന്നു .ഭക്ഷണവും വെള്ളവും പ്രാണവായുവും ലഭിക്കാതെ ഖനിക്കുള്ളില്‍ കുടുങ്ങിയവരെക്കുറിച്ച്‌ കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു. കല്‍ക്കരി ഖനിയ്ക്കുള്ളില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളുടെ ശരീരമെങ്കിലും കിട്ടിയാല്‍ മതി എന്നാണ് ഇപ്പോള്‍ അവരുടെ കുടുംബങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബര്‍ 3 നാണ് മേഘാലയയിലെ കിഴക്കന്‍ ജയന്തിയ മലനിരകളിലെ എലിമാള ഖനികള്‍ക്കുള്ളില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. 320 അടി ആഴമുള്ള ഖനിയില്‍ തൊട്ടടുത്ത നദിയില്‍ നിന്ന് വെള്ളം കയറി പ്രധാന കവാടം അടഞ്ഞുപോയിരുന്നു. അതോടെ തൊഴിലാളികള്‍ക്ക് പുറത്ത് കടക്കാന്‍ സാധിക്കാതെ വന്നു. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അവരുടെ മൃതശരീരങ്ങളെങ്കിലും കിട്ടിയാല്‍‌ മതി എന്ന നിലക്കാണ് ഇപ്പോള്‍ കുടുംബാം​ഗങ്ങള്‍. പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നു.

തൊഴിലാളികള്‍ക്ക് വേണ്ടിയല്ല അവരുടെ ചേതനയറ്റ ശരീരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. . ബുധനാഴ്ച ആറ് മണിക്കൂര്‍ കൊണ്ട് 7.20 ലിറ്റര്‍ വെള്ളമാണ് ഖനിക്കുള്ളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പമ്ബ് ചെയ്ത് മാറ്റിയത്. ഇന്ത്യന്‍ നേവി ഉദ്യോ​ഗസ്ഥരാണ് രക്ഷാപ്രവര്‍ത്തകരായി ഇവിടെയുളളത്.

ഇന്ത്യയിലെ മുന്‍നിര പമ്ബ് നിര്‍മ്മാതാക്കളായ കിര്‍ലോസ്കര്‍ കമ്ബനിയാണ് ഖനിക്കുള്ളില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ ശേഷിയേറിയ പമ്ബ് നല്‍കിയിരിക്കുന്നത്. പമ്ബുകളുപയോ​ഗിച്ച്‌ ഖനിയിലെ വെള്ളം മുപ്പത് മീറ്ററായി താഴ്ത്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ എന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button