Latest NewsNewsInternational

കല്‍ക്കരി ഖനിയില്‍ വന്‍ സ്‌ഫോടനം : നിരവധി മരണം

ചൈന: കല്‍ക്കരി ഖനിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാവിലെയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 11 പേര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടെന്നും സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button