KeralaLatest News

വീട്ടില്‍ ഉറങ്ങിക്കിടന്ന 32കാരനെ ഓടിക്കയറിയയാള്‍ കുത്തിക്കൊന്നു

തോപ്പുംപടി: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ 40കാരന്‍ കുത്തിക്കൊന്നു. ലഹരിക്കടിമയായ യുവാവാണ് തോപ്പുംപടി വാലുമ്മേല്‍ റോഡ് കോന്നോത്ത് എ.കെ. സുബ്രഹ്മണ്യന്റെ മകന്‍ സുമേഷിനെ (32) കുത്തിക്കൊലപ്പെടുത്തിയത്. വാലുമ്മേല്‍നികത്തില്‍ സുബ്രഹ്മണ്യനാണ് (40) പ്രതി. ഇയാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആരോ മുട്ടുന്നത് കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നപ്പോള്‍ അകത്തേക്കു കയറിയ പ്രതി ഒന്നാം നിലയിലെ മുറിയിലേക്കു ഓടിച്ചെന്ന് സുമേഷിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ഓട്ടിസത്തിന് ചികിത്സയിലായിരുന്നു സുമേഷ്. പ്രതി കഞ്ചാവിന്റെ ലഹരിയിലായിരുന്നുവെന്ന് പറയുന്നു. താമസിക്കുന്ന വീടിന്റെ പരിസരത്തു പ്രശ്‌നമുണ്ടാക്കിയ പ്രതിയെ പിന്തുടര്‍ന്നെത്തിയവരാണ് സുമേഷിന്റെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടി പൊലീസിനു കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button