Latest NewsIndia

വാഹനമിടിച്ച് പശു ചത്തു; കുടുംബത്തിന് ഗ്രാമ പഞ്ചായത്തിന്റെ വിലക്ക്

ഭോപ്പാല്‍: കർഷകന്റെ ട്രക്കിടിച്ച്‌ പശു ചത്തതില്‍ പ്രതിഷേധിച്ച്‌ കര്‍ഷകനും കുടുംബത്തിനും ഗ്രാമ പഞ്ചായത്തിന്റെ വിലക്ക്. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. പ്രാജാപതി എന്ന കര്‍ഷകനും കുടുംബത്തിനുമാണ് പഞ്ചായത്ത് വിലക്കേര്‍പ്പെടുത്തിയത്. പ്രജാപതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ കുടുംബത്തിലെ എല്ലാവരും ഗംഗയില്‍ പോയി കുളിക്കണം. ‘കന്യാ-ബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നല്‍കണം. തുടങ്ങിയ നിബന്ധനകളാണ് പഞ്ചായത്ത് മുന്നോട്ട് വെച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രജാപതി ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്ന സമയത്ത് പുറകില്‍ നിന്നിരുന്ന പശുവിനെ അബന്ധത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉടന്‍ തന്നെ പശു ചാകുകയും ചെയ്തു.ഇപ്പോള്‍ ഗ്രാമത്തില്‍ തിരകെ പ്രവേശിക്കുന്നതിനായി കുടുംബസമേതം ഗംഗയില്‍ കുളിക്കാന്‍ പോയിരിക്കുകയാണ് പ്രാജാപതി. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷിയോപൂര്‍ ജില്ലാ അഡീഷണല്‍ കളക്ടര്‍ രാജേന്ദ്ര റായ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button