Latest NewsKerala

സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണം

അടൂർ : ശബരിമല വിഷയത്തിൽ ഇന്നലെ സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്ക് പിന്നാലെ സിപിഎം നേതാക്കളുടെ വീടിന് നേരെ വീണ്ടും ആക്രമണം. അടൂരിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിന്റെ വീടാണ് ആക്രമിച്ചത്. പുലർച്ചെ നാലുമണിക്കാണ് സംഭവം നടന്നത്.

30 പേരടങ്ങുന്ന സംഘം വീട്ടിലെത്തി വാതിൽ വെട്ടിപൊളിക്കുകയായിരുന്നു. ബൈജുവിന്റെ സഹോദരൻ സജിയുടെ വീടും അക്രമികൾ അടിച്ചുതകർത്തു. ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗമാണ് സജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button